അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട് തൃശ്ശൂരിലെ പുലിക്കളിക്ക്. അതിലും മുന്‍പ് ശക്തന് തമ്പുരാന് തുടങ്ങി വെച്ചതാണ് തൃശ്ശൂരിലെ പുലിക്കളിയെന്നും ഇവിടെ കേട്ടുകേള്‍വിയുണ്ട്. തെക്കന്‍ കേരളത്തിലും-തിരുവനന്തപുരത്തും കൊല്ലത്തും- ഇതിന്റെ ഒരു വകഭേദം നിലവിലുണ്ടെങ്കിലും താളത്തിലും ചുവടുകളിലുമെല്ലാം ഇവ തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്!
2007ഇല് ഓണക്കാലത്താണ് ഞാന്‍ നാട്ടിലെത്തുന്നത്. നാലാം ഓണത്തിന്റെ അന്നാണ് പ്രസിദ്ധമായ തൃശ്ശൂര്‍ സ്വരാജ് റൌണ്ടിലെ പുലിക്കളി. പുലിക്കളിയെക്കാള് അവരുടെ മുന്നൊരുക്കങ്ങള്‍ വീക്ഷിക്കുന്നതിലായിരുന്നു എനിക്ക് കമ്പം. അതുകൊണ്ട് രാവിലെ തന്നെ ഹനീഷിനെയും കൂട്ടി പുറപ്പെട്ടു.
ചിത്രങ്ങളെടുക്കാന്‍ താല്പര്യം തോന്നിത്തുടങ്ങിയ നാളുകളായിരുന്നു അത്.
വര്‍ണ്ണരഹിതമായ മരുഭൂമിയിലെ വിരസമായ സ്ഥിരം കാഴ്ചകളില്‍ നിന്ന് വര്‍ണശബളിമയുടെ ആഘോഷങ്ങളിലേക്ക്..
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുള്ള മെര്ലിന് ഇന്റര്‍നാഷനല്‍ ഹോട്ടലിന്റെ സൈഡില്‍ നീളത്തില്‍ പന്തല്‍ കെട്ടി ഒരുക്കിയിരിക്കുന്നു. നാലാം ഓണത്തിന് തലേ ദിവസം രാത്രി തന്നെ തുടങ്ങും ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍.
വൈകീട്ട് 4 മണിക്ക് തുടങ്ങുന്ന പുലിക്കളിക്ക് വേണ്ടി പെയിന്റിംഗ് ജോലികളെല്ലാം അതിരാവിലെ തന്നെ തുടങ്ങിയിരുന്നു.
ഇവിടെ ചായമായി ഉപയോഗിക്കുന്നത് യഥാര്‍ത്ഥ 'ഇനാമല്‍ പെയിന്റു' തന്നെയാണ്. മണ്ണെണ്ണയോ തിന്നറോ മിക്സ് ചെയ്താണ് ഉപയോഗിക്കുന്നത്. കളി കഴിഞ്ഞു പെയിന്റു കളയാന്‍ പുലിക്കു ഒരു 'മണ്ണെണ്ണക്കുളി' തന്നെ വേണ്ടി വരും!
പരമ്പരാഗത വര്‍ണ്ണങ്ങളായ മഞ്ഞക്കും കറുപ്പിനും തന്നെയാണ് ഇപ്പോഴും പ്രാമുഖ്യമെങ്കിലും ചിത്രകാരന്റെ ഭാവന കാട് കയറി പച്ചയും വയലറ്റുമടക്കം മള്‍ട്ടികളറുകളില്‍ പുലികള്‍ റൌണ്ടില്‍ ആടിത്തിമിര്‍ക്കുന്നുണ്ട്.
പെരുവയറന്‍മാര്‍ക്കാണ് പുലിക്കളിക്ക് ഡിമാണ്ട്. ക്ലബ്ബുകളും ഉത്സാഹികളും അണിയിച്ചൊരുക്കുന്നവരുമെല്ലാം ഇവരുടെ പിന്നലെയായിരിക്കും. അത് കൊണ്ട് മിക്കവാറും വയറന്മാരെല്ലാം 'കുംഭ' ഒന്നുകൂടെ പെരുപ്പിച്ചെടുക്കന്നതിന്റെ ഭാഗമായി തലേന്ന് രാത്രി മുഴുവന്‍ ബിനിയിലോ അപ്സരയിലോ ആയിരിക്കും.
കള്ളിനോളം റിസള്‍ട്ട് വിദേശമദ്യത്തിന് കിട്ടില്ലെന്നുള്ള വിദഗ്ധാഭിപ്രായം മാനിച്ചു കള്ള് ഷാപ്പിലും സാമാന്യം നല്ല തള്ളായിരിക്കും.
ഏറ്റവും വലിയ ഒരു ആനവയറനെ തന്നെയായിരിക്കും ടീം ക്യാപ്റ്റന്‍ ആയി തെരഞ്ഞെടുക്കുക.
തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജിലെ അധ്യാപകരാണ് ചിത്രംവരയ്ക്കു നേതൃത്വം കൊടുക്കുന്നത്.
"ന്തൂറ്റിഷ്ടാ.. ഒരു കുപ്പി കള്ള് കൊണ്ടരാന്‍ പറഞ്ഞിട്ട്..?! ഒരു ജാതി സോബാവിസ്റ്റാ.."
പുലിക്കളി കണ്ടാസ്വദിക്കുമ്പോള്‍ നമ്മളാരും അതിന്റെ പുറകില്‍ ഇവര്‍ എടുക്കുന്ന അധ്വാനത്തെയും കഷ്ടപ്പാടുകളെയും കുറിച്ച് അറിയാറില്ല. മണിക്കൂറുകളോളം കൈ ഒന്ന് താഴ്ത്തി ഇടാന്‍ പോലുമാവാതെ വെയിലത്ത് ഇനാമല്‍ പെയിന്റ് ഉണങ്ങാന്‍ വെയിലു കൊണ്ടിരിക്കുന്ന 'പാവം പുലികള്‍'..
കൈ താഴ്ന്നു പോകാതിരിക്കാനും ഒരു സപ്പോര്‍ട്ട് കിട്ടാനുമായി നീണ്ട വടികളില്‍ കുത്തിപ്പിടിച്ചാണ് ഇവരുടെ ഇരുപ്പും നടപ്പും; മണിക്കൂറുകളോളം..
എല്ലാ ആഘോഷങ്ങളുടെയും പൊലിമ കൂട്ടാനായി കഷ്ട്ടപ്പെടുന്ന മുഖം പോലുമില്ലാത്ത ഇങ്ങനെ ചിലര്‍..
ഒരുമയുടെ സിംഫണി.
പെയിന്റിംഗ് കഴിഞ്ഞ് ഉണക്കാന്‍ വെയിലത്ത് വെച്ചിരിക്കുന്ന ഒരു വയറ്!
വിശന്നു വയറ് കാഞ്ഞിട്ടാവണം പുലിക്കു ക്രൌര്യം കൂടിയിട്ടുണ്ട്. [അതോ വിശന്നു വയറൊട്ടി പുലിയുടെ മുഖത്തു ചുളിവുകള്‍ വീണത് കൊണ്ട് തോന്നുന്നതാണോ?!]
ഓ, അവസാനം ഫൂഡ് എത്തി.
"ഗട്യേ..കലക്കീട്ടുണ്ട്ട്ട്രാ.."
അവസാന മിനുക്ക്പണികള്‍..
സമയം 3 ആവാറായി.
ഇനി ജനമധ്യത്തിലേക്ക്.. എല്ലാ കണ്ണുകളും ഇനി ഈ പുലികളിലേക്ക്.
തെക്കിന്ക്കാടിനു ചുറ്റും ആരവങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ടീമുകള്‍ തമ്മിലുള്ള ആവേശമാര്‍ന്ന മത്സരത്തിനു തുടക്കമായി.. നിറങ്ങളുടെയും താളത്തിന്റെയും ആട്ടത്തിന്റെയും ഉത്സവം!
ഉടുക്കും തകിലുമാണ് പുലിക്കളിയിലെ പ്രധാനവാദ്യങ്ങള്‍.
ട്ടന്.. ട്ട.. ട്ടന്.. ട്ടന്.. ട്ടന്..
താളം മുറുകുകയാണ്..
ഓരോ വിഭാഗത്തിന്റെയും മത്സരത്തിനു ദൃശ്യപ്പൊലിമ കൂട്ടാന്‍ ടെമ്പോകളിലും ലോറികളിലുമൊക്കെ അണിയിച്ചൊരുക്കിയ നിശ്ചല ദൃശ്യങ്ങള്‍..
ഇതെന്താ..കൂട്ടത്തിലെ പെണ്‍തരിയെ മൂലയ്ക്ക് ഒതുക്കിയോ?!
ഓണാഘോഷങ്ങളുടെ കലാശക്കൊട്ട്.. ജ്യോത്സ്നയുടെ ഗാനമേള.
ഓണം ഓര്‍മകളുടെ ഉത്സവമാണ്.
മൂന്നു വര്‍ഷം മുന്‍പത്തെ ഒരു ഓണാവധിക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്..
(ക്യാമറ: Canon S2IS)
[അടുത്ത യാത്ര പാണ്ട്യരാജാക്കന്മാരുടെ കാലത്ത് പണി കഴിപ്പിച്ച, ലോകമഹാത്ഭുതം മധുരമീനാക്ഷി ക്ഷേത്രത്തിന്റെ വിശേഷങ്ങളുമായി, ക്രിസ്തുവിനും മുന്‍പേ സംഗകാലഘട്ടത്തിന്റെ ചരിത്രമുറങ്ങുന്ന പുരാതനക്ഷേത്രനഗരി 'മധുര'യിലേക്ക്.. ]
12 comments:
fantastic photos mashe,
assalaayittundu ..
go on.
ഗംഭീര പോസ്റ്റ്!
വളരെ വളരെ ഇഷ്റ്റപ്പെട്ടു!
ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!
എന്റെ ഓണം ഓർമ്മകൾ ഇവിടെയുണ്ട്
http://www.jayandamodaran.blogspot.com/
ഗംഭീരം, മനോഹരം!!
ശില കൊണ്ട് ശില്പമുണ്ടാക്കി അതിനു ജീവന് കൊടുത്താല്‍ എപ്രകാരമോ..
അതുപോലാണ് ഫോട്ടോക്കൊപ്പമുള്ള വിവരണങ്ങള്‍...!
ഞാന്‍ തൃശൂര്‍ക്കാരനാണ്! പക്ഷെ പുലിക്കളി ഇതുവരെ നേരില്‍ കണ്ടിട്ടില്ല.
പക്ഷെ ഈ ചിത്രങ്ങള്‍ പുലിക്കളിയുടെ ശരിക്കും ഉള്ള നേരറിവാണ്.
എത്ര അഭിനന്ദിച്ചാലും മതിയാകില്ല...
ഇതുപോലത്തെ പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...!
ജയന് - റിഫ്ഫ
പുലിക്കളി കലക്കി ..
ചിത്രങ്ങളും ബെസ്റ്റ് ..
ഇങ്ങനെ വേണം പോസ്റ്റായാ ..
പോസ്റ്റ് വളരെ ഇഷ്ട്ടപ്പെട്ടു!
ഗിനി, ജയന്, t.s , കിരണ്‍, ജിഷാദ് അഭിപ്രായങ്ങള്‍ അറിയിച്ചതിനു നന്ദി. യാത്ര ഇഷ്ടമാവുന്നു എന്നറിയുന്നതില്‍ സന്തോഷം.
കൂടുതല്‍ യാത്രാകുറിപ്പുകള്‍ പോസ്റ്റ് ചെയ്യാന്‍ ഇത് പ്രേരണ നല്കുന്നു.
ഇത് സൂപ്പര്‍ പോസ്റ്റ്. ചിത്രങ്ങളൊക്കെ മനോഹരം. ഫോട്ടോയെ വിലയിരുത്താന്‍ വലിയ വിവരമില്ല. എങ്കിലും പറയാം. നല്ല റെസലൂഷന്‍ തോന്നി. മനോഹരമായിട്ടുണ്ട്.
This is nice pictures. So r u in india now?
I am coming down next month. By the way did you catch up with my site at www.vineetsuthan.com
അടിപൊളി ... അല്ലാതെ എന്ത് പറയാന്‍
തക തകർപ്പൻ പടങ്ങളും വിവരണങ്ങളൂം അവിടെ പോയതു പോലെ തോന്നി
ടകട....ട്ടകടാ..ട്ടകട...ടകടാ
പുലിക്കെട്ടും...പനംതേങ്ങ്യും...
കലക്കീൻണ്ട്..ഭയി
ഒപ്പം പുലികളുടെ ഭാഷയുമുണ്ടല്ലോ..
"ന്തൂറ്റിഷ്ടാ.. ഒരു കുപ്പി കള്ള് കൊണ്ടരാന്‍ പറഞ്ഞിട്ട്..?! ഒരു ജാതി സോബാവിസ്റ്റാ.."
കിടിലന്‍........................
Post a Comment